പെരിയാർ നീന്തി കടക്കാൻ ആത്മധൈര്യം കരുത്താക്കി അസിം വെളിമണ്ണ
ഇരുകൈകളും ഇല്ല പക്ഷെആത്മധൈര്യം കരുത്താക്കി അസിം വെളി മണ്ണ പെരിയാർ നാളെ കാലത്ത് 8.30 ന് നീന്തി കടക്കാൻ ഒരുങ്ങുന്നു . ആലുവ എം.എൽ.എ സാദത്ത് നാളെ വ്യാഴാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും. ഇത്തരം നിരവധി അതി സാഹസത്തിന് അസീം സന്നദ്ധനായിട്ടുണ്ട്..മലർന്ന് കിടന്ന് കാലു കൊണ്ട് തുഴഞ്ഞാണ് അക്കരെയെത്തുക. ആലുവ നഗരസഭാ അതിർത്തിക്കുള്ളിലെ സജി മാളശ്ശേരിയുടെ ശിക്ഷണത്തിലാണ് ഹാശിം നീന്തലിന് പരിശീലനം നേടിയത്. ഒരു മാസമാണ് പരിശീലനത്തിന് വേണ്ടി വരുമെന്ന് പറഞ്ഞെങ്കിലും14 ദിവസത്തെ പരിശീലനം കൊണ്ട് തന്നെ അസിം നീന്തൽ പഠിച്ചെടുത്തു. പെരിയാറിന്റെ 500 മീറ്റർ ദൈർഘ്യം മുറിച്ചു കടന്ന് മറുകര ലക്ഷ്യമാക്കി ഹാസിം വിസ്മയം തീർക്കും . മദ്രസാധ്യാപകനായ ഹാസിമിന്റെ പിതാവ് ഒപ്പമുണ്ട്. കൃസ്ത്യാനിയായ പരിശീലകൻ സജി മാളശ്ശേരിയുടെ വീട്ടിൽ താമസവും ഭക്ഷണവും ഒപ്പം നമസ്കരിക്കാൻ വരെ അദ്ദേഹം സൗകര്യമൊരുക്കി തന്നിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു മതമൈത്രിയുടെ ജീവിത സന്ദേശത്തിന്റെ വിളംബരം കൂടിയാണ് നീന്തൽ പരിശീലനത്തിലൂടെ അനാവൃതമാവുന്നത്. 13 വർഷമായി സൗജന്യമായി നീന്തൽ പരിശീലനം നൽക്കുന്ന ആളാണ് സജി. ഫർണ്ണിച്ചർ വ്യാപാരിയായ ഇദ്ദേഹം അസിമിന്റെ വീട്ടിൽ എത്തിയാണ് ആലുവയിലേക് ക്ഷണിച്ചതും പരിശീലനം നൽകിയതും. അംഗവിഹീനർക്ക് മനോവീര്യവും അതിജീവന ശക്തിയും ഹാസിമിന്റെ പുഴ മുറിച്ചു കടക്കുവാനുള്ള തീരുമാനം കരുത്ത് പകരും.
പെരിയാർ നീന്തി കടക്കാൻ ആത്മധൈര്യം കരുത്താക്കി അസിം വെളിമണ്ണ

