കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തന്റെ മൊബൈല്‍ ഫോണുകള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാക്കില്ലെന്ന് നടൻ ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അഭിഭാഷകന് കൈമാറിയിരിക്കുകയാണെന്നും അതിനുശേഷം ഹാജരാക്കാമെന്നുമാണ് ദിലീപിന്റെ വിശദീകരണം.
ബുധനാഴ്ച മൂന്ന് മണിക്ക് മുമ്പ് പഴയ ഫോണുകള്‍ ഹാജരാക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശം. മൊബൈല്‍ ഫോണ്‍ ഇന്ന് ഉച്ചയോടെ ഹാജരാക്കാനാണ് നിര്‍ദേശം. ദിലീപ്, സഹോദരന്‍ അനൂപ്, എന്നിവരുള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കാണ് ക്രൈം ബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നത്.
ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

