പത്മഭൂഷണ്‍ പുരസ്ക്കാരം സി.പി.ഐ.എം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ നിരസിച്ചതിനെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.ഭട്ടാചാര്യയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമായിരിക്കാം നടപ്പിലായത്. ഏതായാലും കേരളഭൂഷണും കേരളശ്രീയും വരുന്നുണ്ടല്ലോ. ആദ്യം ബുദ്ധദേവിനു തന്നെ ഇരിക്കട്ടെയെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
നമ്മുടെ നാടിനേക്കാള്‍ കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ല. ബംഗാളിലെ പല കമ്യൂണിസ്റ്റുനേതാക്കളുടേയും പിതാമഹന്മാര്‍ പലരും ഉജ്ജ്വലരായ ദേശസ്‌നേഹികളായിരുന്നു. ഭട്ടാചാര്യയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമായിരിക്കാം നടപ്പിലായത്. ഏതായാലും കേരളഭൂഷണും കേരളശ്രീയും വരുന്നുണ്ടല്ലോ. ആദ്യം ബുദ്ധദേവിനു തന്നെ ഇരിക്കട്ടെ….