National News

ട്രാക്ടര്‍ റാലിക്കിടെ നടന്ന അക്രമസംഭവങ്ങളെ അപലപിച്ച് കര്‍ഷക സംഘടനകള്‍; സമരത്തെ അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധമായ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ ഇന്ന് നടത്തിയ ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷമുണ്ടായതിനെ അപലപിച്ച് സമരത്തിന് നേതൃത്വം നല്‍കുന്ന സംഘടനകള്‍. സമാധാനപരമായി നടന്ന സമരത്തെ അട്ടിമറിക്കാന്‍ ചില വ്യക്തികളും സംഘടനകളും ശ്രമിച്ചെന്നും ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്ത പല കാര്യങ്ങളും ഇന്നു നടന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയിലൂടെ പറഞ്ഞു.

അതേസമയം 72-ാം റിപ്പബ്‌ളിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ മാര്‍ച്ച് ചരിത്രസംഭവമാണെന്നും ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടറുകളില്‍ ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്‌തെന്നും സമരത്തിന് പൂര്‍ണപിന്തുണ നല്‍കിയ കര്‍ഷകരോട് നന്ദി പറയുന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രസ്താവനയില്‍ നിന്ന്

രാജ്യതലസ്ഥാനത്ത് നടന്ന അക്രമത്തില്‍ കര്‍ഷകസംഘടനകള്‍ക്ക് യാതൊരു പങ്കുമില്ല. കഴിഞ്ഞ 60 ദിവസമായി തീര്‍ത്തും സമാധാനപരമായ സമരമാണ് കര്‍ഷകസംഘടനകള്‍ നടത്തി വന്നത്. എന്നാല്‍ ഇന്ന് ചില വ്യക്തികളും സംഘടനകളും സമാധാനപരമായ സമരം എന്ന ധാരണയെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ഇന്ന് നടന്ന സമരത്തില്‍ സാമൂഹ്യവിരുദ്ധര്‍ നുഴഞ്ഞു കയറുന്ന സ്ഥിതിയുണ്ടായി. രാജ്യത്തിന്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളിലും പ്രതീകങ്ങളിലും ഉണ്ടായ സംഘര്‍ങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ല. ദില്ലിയില്‍ ഇന്ന് നടന്ന സമരത്തിന്റേയും സംഘര്‍ഷങ്ങളുടേയും വിശദവിവരങ്ങള്‍ ശേഖരിച്ച ശേഷം ഇതേക്കുറിച്ച് വിശദമായ പ്രതികരണം പിന്നീട് നടത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!