രാജ്യ തലസ്ഥാനത്ത് കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ വിവിധയിടങ്ങളില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് പ്രതികരണവുമായി ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ് രംഗത്ത് . ചില കര്‍ഷകര്‍ നേരത്തെ നിശ്ചയിച്ചിരുന്ന വഴികളില്‍ നിന്നും മാറി റാലി നടത്തിയത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
‘ചില കര്‍ഷകര്‍ നേരത്തെ പറഞ്ഞറുപ്പിച്ചിരുന്ന റൂട്ടില്‍ നിന്നും മാറി റാലി നടത്തിയത് ദൗര്‍ഭാഗ്യകരമാണ്. കര്‍ഷകര്‍ എത്രയും വേഗം നേരത്തെ നിശ്ചയിച്ച വഴികളിലേക്ക് തന്നെ തിരിച്ചുപോയി റാലി നടത്തേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്. അതിനാക്കേളുപരി സമാധാനപരമായിരിക്കണം ഈ പ്രതിഷേധം. എന്തെങ്കിലും അക്രമമോ അച്ചടക്കലംഘനമോ നടക്കുന്നത് കര്‍ഷക പ്രതിഷേധത്തെ ഏറെ ദോഷകരമായി ബാധിക്കും,’