നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രചാരണങ്ങൾക്ക് പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു, തീരുമാനം ഹൈക്കമാന്റിനെ അറിയിച്ചു. ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങിനിൽക്കാനാവില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കുക മാത്രമാണ് ലക്ഷ്യം. എന്തെന്നില്ലാത്ത ആവേശത്തിലാണ് പ്രവർത്തകരെന്നും കോൺഗ്രസ് വലിയ വിജയം നേടുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
മുല്ലപ്പള്ളി മത്സരിക്കുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെ കോഴിക്കോട് ഡിസിസി അദ്ദേഹത്തെ കൊയിലാണ്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.