Kerala News

ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന പ്രചാരണത്തിൽ പ്രതികരിച്ച് ശ്രീനിവാസന്‍

പിറവം നിയമസഭ മണ്ഡലത്തില്‍ നിന്നും ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന ചർച്ചക്കിടെ സംഭവത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ശ്രീനിവാസന്‍. ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തനം മികച്ചതാണ്. നിലവിലുള്ള മുന്നണികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിരോധമില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി ഉണ്ടാക്കിയ മുന്നേറ്റത്തിനെ കാണാതെ പോകരുത്.ഇക്കാര്യം ചൂണ്ടിക്കാണിച്ചത് കൊണ്ടാവും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രചരിപ്പിക്കുന്നത്. മത്സരിക്കുന്നില്ലെന്നും ശ്രീനിവാസന്‍ അറിയിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ രാഷ്ട്രീയ നേതാവ് ആവശ്യപ്പെട്ടിരുന്നു. താല്‍പര്യമില്ലെന്ന് അറിയിച്ചു. ഇടത്-വലത് മുന്നണികള്‍ ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. അഴിമതിയുടെ കാര്യത്തില്‍ ഇവര്‍ ഒന്നാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് കൊണ്ട് തന്നെ രാഷ്ട്രീയ വിരോധിയാക്കി മാറ്റുകയാണെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!