National News

ഡല്‍ഹി അതിര്‍ത്തിയിലേക്ക് പ്രവേശിച്ച് കര്‍ഷകര്‍; പ്രവേശനം പൊലീസ് ബാരിക്കേടുകളും ട്രക്കുകളും മറികടന്ന്

ട്രാക്ടര്‍ റാലിക്കായി ഡല്‍ഹിയിലേക്ക് പ്രവേശിച്ച് കര്‍ഷകര്‍. സിംഘു, ടിക്‌രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ പൊലീസിന്റെ ട്രക്കുകളും ബാരിക്കേഡുകളും നീക്കിയാണ് ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. ഗാസിപൂര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ തകര്‍ത്ത കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ഡല്‍ഹി നഗരത്തില്‍ ഒരുലക്ഷത്തോളം ട്രാക്ടറുകളാണ് റിപബ്ലിക് ദിനത്തില്‍ റാലി നടത്തുക. നാല് ലക്ഷത്തോളം കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ അണിനിരക്കും. സിംഘു, ടിക്‌രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍നിന്ന് തുടങ്ങുന്ന പരേഡ് 100 കിലോമീറ്ററായിരിക്കും.

ഔദ്യോഗിക റിപബ്ലിക് പരേഡ് അവസാനിച്ചതിന് ശേഷമാകും ട്രാക്ടര്‍ റാലി ആരംഭിക്കുകയെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 10 മണിയോടെ കര്‍ഷകര്‍ പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!