സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പെട്രോള്‍, ഡീസല്‍ വിലകള്‍. സംസ്ഥാനത്ത് ഇന്ന് 35 പൈസയാണ് പെട്രോളിന് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന്റെ വില 86 രൂപ 32 പൈസയായി. കൊച്ചിയില്‍ 2018 ഒക്ടോബറിലുണ്ടായിരുന്ന 85 രൂപ 99 പൈസയായിരുന്നു. ഇതോടെ പെട്രോള്‍ വില റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്.
തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ ലിറ്ററിന് വില 88 രൂപ 06 പൈസയാണ്. തിരുവനന്തപുരത്തെ ഗ്രാമങ്ങളില്‍ ലിറ്ററിന് 89 രൂപ 50 പൈസയും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നില്‍ക്കുമ്പോഴാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടുന്നത് എന്നതാണ് ശ്രദ്ധേയം.
ഡീസിലിന് ഇന്ന് 37 പൈസ വര്‍ധിച്ചത്. കൊച്ചിയില്‍ ഇതോടെ ഡീസല്‍ വില 80 രൂപ 51 പൈസയായി. തിരുവനന്തപുരത്ത് ഡീസലിന് വില 82 രൂപ 14 പൈസയാണ്.

