ബ്രസീൽ പരിശീലകൻ ടിറ്റെയ്ക്ക് നേരെ ആക്രമണം. ബ്രസീൽ തലസ്ഥാനമായ റിയോ ഡി ജനീറോയിൽ പ്രഭാത നടത്തത്തിനിടെയായിരുന്നു ആക്രമണം. അക്രമി ടിറ്റെയെ ആക്രമിച്ച് മാല മോഷ്ടിച്ചു. ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്താവാൻ കാരണം ടിറ്റെയാണെന്ന് അക്രമി ആക്രോശിക്കുകയും ചെയ്തു.
ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റാണ് ബ്രസീൽ പുറത്തായത്. തോൽവിക്ക് പിന്നാലെ ടിറ്റെ പരിശീലക സ്ഥാനം രാജിവെച്ചു. 2016ലാണ് ടിറ്റെ ബ്രസീൽ പരിശീലക സ്ഥാനത്തെത്തുന്നത്. ടിറ്റെയ്ക്ക് കീഴിൽ കോപ്പ അമേരിക്ക നേടിയ ബ്രസീൽ ആകെ 81 മത്സരങ്ങളിൽ 61ലും വിജയിച്ചു. 8 കളി മാത്രമേ ബ്രസീൽ ഇക്കാലയളവിൽ പരാജയപ്പെട്ടിട്ടുള്ളൂ.