കൊൽക്കത്തയിൽ വെച്ച് നടന്ന ഈ വർഷത്തെ അഖിലേന്ത്യാ എസ്ബിഐ വോളിബോൾ ചാമ്പ്യൻഷിപ്പിൽ എസ്ബിഐ കേരള സർക്കിൾ ജേതാക്കളായി. 16 സർക്കിളുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഫൈനലിൽ ജയിപ്പൂർ സർക്കിളിനെ ആണ് കേരളം ടീം പരാജയപ്പെടുത്തിയത്. ചെന്നൈ സർക്കിൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.കഴിഞ്ഞ തവണ കേരള സർക്കിൾ റണ്ണേഴ്സപ്പ് കരസ്ഥമാക്കിയെങ്കിൽ ഈ വർഷം ആദ്യ സ്ഥാനം തന്നെ സ്വന്തമാക്കി.
അഖിലേന്ത്യാ എസ്ബിഐ വോളിബോൾ ചാമ്പ്യൻഷിപ്പിൽ എസ്ബിഐ കേരള സർക്കിൾ ജേതാക്കളായി

