വഖഫ് നിയമന വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്.അടുത്ത മാസം മൂന്നിന് ചേരുന്ന നേതൃയോഗത്തിൽ തുടർപ്രക്ഷോഭം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് മുസ്ലീംലീഗ് മലപ്പുറം ജില്ലാ അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് പറഞ്ഞു. സമരത്തിന്റെ രണ്ടാം ഘട്ടം വരുന്ന മൂന്നാം തീയതി ചേരാനിരിക്കുന്ന ലീഗ് നേതൃയോഗം തീരുമാനിക്കും. സമസ്തയ്ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ തുടര്‍നടപടി ഇല്ലാത്തതടക്കം വിഷയങ്ങള്‍ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ലീഗ് ഉന്നയിക്കും. സ്വന്തം നിലയ്ക്ക് തന്നെ രണ്ടാംഘട്ട പ്രതിഷേധങ്ങളും നയിക്കാനാണ് ലീഗിന്റെ തീരുമാനം.
വഖഫ് വിഷയം;പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ലീഗ്,അടുത്ത മാസം ചേരുന്ന യോഗത്തിൽ തുടർപ്രക്ഷോഭം സംബന്ധിച്ച് തീരുമാനം
