തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ നിര്‍ദ്ദേശിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ്. മുടവന്മുകള് കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്.
21 വയസുള്ള ആര്യ എസ്എഫ്ഐയുടെ സംസ്ഥാന സമിതി അംഗവും ബാലസംഗത്തിന്റെ സംസ്ഥാന പ്രസിഡന്റു കൂടിയാണ്. ഹോൾ സയൻസ് കോളജിലെ രണ്ടാം വർഷ ഗണിത ശാസ്ത്ര വിദ്യാർത്ഥിനിയായ ആര്യ സംസ്ഥാനത്ത് ഏറ്റവും പ്രായം കുറഞ്ഞ മേയർമാരിൽ ഒരാളാവും.
പേരൂർക്കട ഡിവിഷനിൽ നിന്ന് ജയിച്ച ജമീല ശ്രീധരന്റെ പേരാണ് മുൻപ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ, സംഘടനാ രംഗത്തുള്ള പരിചയം ആര്യാ രാജേന്ദ്രന് തുണയാവുകയായിരുന്നു.