വിവാദങ്ങളുടെ ഉറവിടമായി രാജ്ഭവൻ മാറുന്നത് അഭിലഷണീയമല്ലെന്ന് നിയമ മന്ത്രി എ.കെ. ബാലൻ. നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും നിർഭാഗ്യകരവുമാണ്. ഗവർണറുടെ വിവേചനാധികാരം അധികാര പരിധിക്കുള്ളിൽ നിന്ന് കൊണ്ടാവണമെന്നും മന്ത്രി ബാലൻ വ്യക്തമാക്കി. കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സേമ്മളനം വിളിക്കാനുള്ള മന്ത്രിസഭ ശിപാർശ കഴിഞ്ഞ ദിവസം ഗവർണർ തള്ളിയിരുന്നു.
നിയമസഭ സമ്മേളനം; അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും നിർഭാഗ്യകരവുമാണ്;എ.കെ. ബാലൻ

