Kerala kerala

ആറുവയസുകാരന്‍ ബൈക്കോടിച്ചു; യുവാവിന്റെ ലൈസന്‍സും വണ്ടിയുടെ രജിസ്‌ട്രേഷനും റദ്ദാക്കും

വിഴിഞ്ഞം: തിരക്കേറിയ കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ ആറു വയസുകാരനെ കൊണ്ട് ബൈക്കോടിപ്പിച്ച് ബന്ധുവായ യുവാവ്. സംഭവത്തില്‍ പാറശാല സ്വദേശിയുടെ ലൈസന്‍സും ബൈക്കിന്റെ രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആര്‍ടിഒ കെ ബിജുമോന്‍ പറഞ്ഞു.

കുട്ടിയുടെ ജീവന് തന്നെ അപകടമാകുന്ന തരത്തില്‍ ബോധപൂര്‍വം ബൈക്കിന്റെ നിയന്ത്രണം നല്‍കിയതിനാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാരോട് ബൈപ്പാസില്‍ മുക്കോല റൂട്ടില്‍ കുട്ടിക്ക് ബൈക്കിന്റെ നിയന്ത്രണം നല്‍കി ബന്ധുവിന്റെ സാഹസം.

പിന്നിലിരുന്ന ബന്ധു ബൈക്കിന്റെ ഹാന്‍ഡില്‍ കുട്ടിക്ക് നല്‍കിയാണ് പരിശീലനം നല്‍കിയത്. അവധി ദിവസമായതിനാല്‍ ധാരാളം വാഹനങ്ങള്‍ ഈ റൂട്ടിലുണ്ടായിരുന്നു. മറ്റ് യാത്രക്കാര്‍ ഇതിന്റെ വിഡിയോ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇരുവരും ഹെല്‍മെറ്റും ധരിച്ചിരുന്നില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!