തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടിയില്‍ വീണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റതില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. അധ്യാപിക ശുഭലക്ഷ്മിയെയും ഹെല്‍പര്‍ ലതയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. വ്യാഴാഴ്ചയാണ് മാറനല്ലൂരിലെ അങ്കണവാടിയില്‍ വീണ് മൂന്നുവയസുകാരിക്ക് പരിക്കേറ്റത്.
മാറനല്ലൂര്‍ സ്വദേശികളായ രതീഷ്- സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് പരിക്കേറ്റത്. പരിശോധനയില്‍ തലയോട്ടിക്കും കഴുത്തിനും പൊട്ടലുള്ളതായി കണ്ടെത്തിയിരുന്നു. കുട്ടി വീണ കാര്യം അങ്കണവാടി ജീവനക്കാര്‍ മറച്ചുവെച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കുട്ടിയെ ശിശുക്ഷേമ സമിതി സന്ദര്‍ശിച്ചിരുന്നു.