Politics

രാഹുല്‍ ഗാന്ധി ട്യൂബ് ലൈറ്റ്, കഴുത്തില്‍ ചെരിപ്പുമാല: പരിഹസിച്ച് ബിജെപി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്. ‘ഫ്യൂസ് ട്യൂബ് ലൈറ്റ്’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് പങ്കുവെച്ചത്. കഴുത്തില്‍ ഷൂവുമിട്ട് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രത്തോടൊപ്പം രാഹുല്‍ ഗാന്ധി ഇന്‍ ആന്‍ഡ് അസ് ട്യൂബ് ലൈറ്റ് എന്നും കാപ്ഷന്‍ വെച്ചിട്ടുണ്ട്. മെയ്ഡ് ഇന്‍ ചൈന എന്നും പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് കാണാം.

2020ല്‍, ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടിയില്‍ ഇടപെടാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയെ അന്ന് നരേന്ദ്ര മോദി ട്യൂബ് ലൈറ്റിനോട് താരതമ്യപ്പെടുത്തി പരിഹസിച്ചിരുന്നു. ‘ഞാന്‍ കഴിഞ്ഞ 30-40 മിനിറ്റായി സംസാരിക്കുകയായിരുന്നു, പക്ഷേ അവിടെ കറന്റ് എത്താന്‍ ഇത്രയും സമയമെടുത്തു. പല ട്യൂബ് ലൈറ്റുകളും ഇതുപോലെയാണ്,’ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Politics

പാർട്ടി നടപടി നേരിട്ടയാൾക്ക് കുന്ദമം​ഗലം ബ്ലോക്ക് സെക്രട്ടറി സ്ഥാനം; തീരുമാനം തിരുത്തിയില്ലെങ്കിൽ ഭാരവാഹിത്വം ഒഴിയാൻ കോൺ​ഗ്രസ് പ്രാദേശിക നേതാക്കൾ

കുന്ദമം​ഗലം: പാർട്ടി നടപടി നേരിട്ടയാൾക്ക് കുന്ദമം​ഗലം ബ്ലോക്ക് സെക്രട്ടറി സ്ഥാനം നൽകാനുള്ള തീരുമാനം തിരുത്തിയില്ലെങ്കിൽ ഭാരവാഹിത്വം രാജി വെക്കുമെന്ന തീരുമാനത്തിൽ കുന്ദമം​ഗലം ബ്ലോക്കിലെ ഒരു വിഭാ​ഗം കോൺ​ഗ്രസ്
Politics

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്: ഫലപ്രഖ്യാപനത്തിന് പിന്നാലെ കൂടുതൽ പ്രകടമായി എ ഗ്രൂപ്പിലെ ഭിന്നത

കോട്ടയം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കൂടുതൽ പ്രകടമായി കോട്ടയത്തെ എ ഗ്രൂപ്പിലെ ഭിന്നത. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥനയ്ക്ക് പുതിയ പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ എത്തിയപ്പോൾ
error: Protected Content !!