ജയ്പൂര്‍: കേരളത്തില്‍ തുടര്‍ഭരണമുണ്ടായത് സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും മികച്ച പ്രവര്‍ത്തനംകൊണ്ടാണെന്ന്
രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം പ്രശംസിച്ചത്.
70 വര്‍ഷമായി കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മാറി മാറി ഭരണത്തില്‍ വരുന്നതാണ് രീതി. എന്നാല്‍ ഇത്തവണ അതില്‍ മാറ്റമുണ്ടായി. കേരളത്തിലെ ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണ്, അതിനാലാണ് അവര്‍ സര്‍ക്കാരിനെ നിലനിര്‍ത്തിയത്. രാജസ്ഥാനിലെ ജനങ്ങളും കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഒട്ടും പിന്നിലല്ലെന്നും അതുകൊണ്ട് തന്നെ അഞ്ച് വര്‍ഷം കൂടുമ്പോള്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും മാറി മാറി പരീക്ഷിക്കുന്ന പ്രവണത ഇത്തവണ അവസാനിക്കും. ഇത്തവണ ഒരു ഭരണമാറ്റമല്ല മറിച്ച് ഭരണത്തുടര്‍ച്ചയാണ് രാജസ്ഥാനില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്.