National

എംജി സർവ്വകലാശാല അധ്യാപക നിയമനം; പുതിയ മാനദണ്ഡം രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ദില്ലി:അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിന് മാർക്ക് നൽകുന്നതിന് പുതിയ മാനദണ്ഡങ്ങൾ രൂപവത്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് എംജി സർവകലാശാല സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് സ്റ്റേ. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കാദമിക വിഷയമാണെന്നും ഇതിൽ കോടതി ഇടപെടൽ പാടില്ലെന്നും ഹർജിയിൽ സർവകലാശാല വ്യക്തമാക്കിയിരുന്നു. മാനദണ്ഡങ്ങൾ നിശ്ചിയിക്കാനുള്ള അധികാരം സർലകലാശാലക്ക് ആണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഹിന്ദി അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാർക്ക് നിശ്ചയിച്ച് എംജി സർവകലാശാല ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.സർവ്വകലാശാലയുടെ കീഴിയിലുള്ള കോളേജുകളിലെ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു ഹൈക്കോടതി ഇടപെടൽ. ജഡ്ജിമാരായ പി എസ് നരസിംഹാ, ജെ ബി പർദ്ദിവാലാ എന്നിവിരടങ്ങിയ ബെഞ്ചിൻറെയാണ് നടപടി.

സംസ്ഥാനത്തെ സ്കൂളുകളെ ഗ്രേഡ് ചെയ്യുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.എല്ലാ മേഖലകളിലെയും മികവാണ് പരിഗണിക്കുക. ആറു മാസത്തിൽ ഒരിക്കൽ അധ്യാപകർക്ക് പരിശീലനം നൽകും .സ്കൂളുകളിൽ കുട്ടികൾക്ക് നേരെയുള്ള ബോഡി ഷെയിമിംഗ് ഗൗരവത്തിലെടുക്കണം.കുട്ടികളെ ഇത് മാനസികമായി തളർത്തുന്നു.വിദ്യാഭ്യാസ രീതികളിൽ മാറ്റം വരുത്തണം.പരീക്ഷ രീതികളിലും മാറ്റം വരുത്തണം.എൽ കെ ജി യിലും ഒന്നാം ക്ലാസിലും വരെ പരീക്ഷയാണ്.കുട്ടികൾ എങ്ങനെ പരീക്ഷയെഴുതുമെന്ന് അറിയില്ല.പരീക്ഷകൾ ഏത് ക്ലാസ്സ് മുതൽ വേണമെന്നത് ആലോചിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!