താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടിയാണെന്ന് ശശി തരൂർ.എല്ലാവരും പാര്‍ട്ടിക്ക് കീഴിലാണെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനാണ് താന്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് പറഞ്ഞ് പരോക്ഷ മറുപടി തരൂര്‍ നല്‍കിയത്. തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മാര്‍ച്ച് നടത്തി റിമാന്‍ഡില്‍ കഴിയുന്ന പ്രവര്‍ത്തകരെ ജയിലിലെത്തി തരൂര്‍ കണ്ടു. ജാമ്യത്തിനായി ഹൈക്കോടതിയില്‍ പോകാന്‍ വേണ്ട സഹായം ചെയ്യുമെന്ന് ഉറപ്പ് നല്‍കി. പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാകുന്നു എന്ന തരത്തിൽ വാർത്തകൾ വരാൻ ഇടവക്കുന്നത് ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നേറേണ്ട സമയം ആണിത്.അഭിപ്രായ വ്യത്യാസങ്ങൾ പറയാൻ പാർട്ടിയിൽ ഇടമുണ്ടെന്നും പാർട്ടിയുടെ ചട്ടക്കൂടിലൂടെ വേണം എല്ലാവരും പ്രവർത്തിക്കാനെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടി;ചെന്നിത്തലക്ക് തരൂരിന്റെ പരോക്ഷമറുപടി

