Kerala

താരങ്ങളോടുള്ള വ്യക്തി ആരാധന വിശ്വാസത്തിനെതിര്, ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക ഉയർത്തി നടക്കുന്നത് ശരിയല്ല; ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത

കോഴിക്കോട്: ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത കേരള ജം-ഇയത്തുൾ ഖുത്ബ. താരാരാധന അതിരു കടക്കരുതെന്ന് സമസ്ത പള്ളി ഇമാമുമാരുടെ സംഘടന നിർദേശിച്ചു. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക കെട്ടിനടക്കുന്നത് ശരിയല്ല. താരങ്ങളോടുള്ള വ്യക്തിആരാധന ഏകദൈവ വിശ്വാസത്തിന് എതിരാണെന്നും പള്ളികളിൽ ഇന്ന് ഉച്ചയ്ക്ക് നമസ്കാരത്തിന് ശേഷം സന്ദേശം നൽകുമെന്നും സമസ്ത വ്യക്തമാക്കുന്നു.

സംസ്ഥാനത്താകെ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലായ വേളയിലാണ് സമസ്തയുടെ നിർദേശം. ‘ഫുട്ബോൾ ജ്വരം’ എന്ന പേരിൽ ആർഭാടങ്ങളിലും അനിയന്ത്രിതമായ ആഘോഷങ്ങളിലും ഏർപ്പെടരുതെന്ന് വിശ്വാസികളോട് അഭ്യർഥിക്കണമെന്ന് ഖത്തീബുമാരോട് സംഘടന നിർദേശിച്ചു.

വ്യാഴാഴ്ച ഖത്തീബുമാർക്ക് അയച്ച സന്ദേശത്തിൽ, മുസ്ലീങ്ങൾക്ക് ഫുട്ബോൾ നിരോധിത കായിക ഇനമല്ലെങ്കിലും മതം അനുശാസിക്കുന്ന ചില പരിധികളുണ്ടെന്ന് കമ്മിറ്റി ഓർമിപ്പിച്ചു. “ഫുട്ബോൾ ഒരു ലഹരിയാകരുത്. ചില കളികളും കളിക്കാരും നമ്മെ സ്വാധീനിക്കുന്നു, എന്നാൽ ഈ സ്വാധീനങ്ങൾ ഒരുതരം ലഹരിയായി മാറാതിരിക്കാൻ നാം ശ്രദ്ധിക്കണം. നമ്മുടെ ഉത്തരവാദിത്തങ്ങൾ മറക്കാൻ പ്രേരിപ്പിക്കുന്ന എന്തും ഒരു ലഹരിയാണ്, ”- സമസ്ത പറയുന്നു. കളിയുടെ പേരിൽ മുസ്ലീങ്ങൾ ജമാഅത്ത് നമസ്കാരം ഒഴിവാക്കരുതെന്നും സമസ്ത ഓർമ്മിപ്പിച്ചു.

വീരാരാധനയിൽ നിന്ന് വിട്ടുനിൽക്കാൻ ആഹ്വാനം

“ഇന്ത്യയിൽ രാത്രികാലങ്ങളിലാണ് പല ഫുട്ബോൾ മത്സരങ്ങളും നടക്കുന്നത്. രാത്രിയിൽ മത്സരങ്ങൾ കാണുന്നവർ ജമാഅത്ത് നമസ്‌കാരം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം,” സന്ദേശത്തിൽ പറയുന്നു. ഫുട്ബോൾ പ്രേമികൾക്ക് ഒരു പ്രത്യേക കളിക്കാരനോട് താൽപര്യം ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് ഖുത്ബ കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. എന്നാൽ താൽപ്പര്യം ആരാധനയുടെ തലത്തിലേക്ക് വളരാനും അടിമകളോ ആരാധകരോ ആകുന്ന തലത്തിലേക്ക് മാറാനും അനുവദിക്കരുത്- അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും, പ്രത്യേകിച്ച് മലബാറിൽ ഫുട്‌ബോൾ താരങ്ങളുടെ കട്ട് ഔട്ടുകളും ഫ്ലെക്‌സ് ബോർഡുകളും വെച്ച് ആഘോഷിക്കുന്നതിനെ പരാമർശിച്ചുകൊണ്ട് കൂടത്തായി പറഞ്ഞത് ഇങ്ങനെ- ”ഈ വളർച്ച കളിയോടുള്ള സ്‌നേഹമായി കണക്കാക്കാനാവില്ല. ഇത് വീരാരാധനയുടെ ഒരു ആവിഷ്കാരം മാത്രമാണ്, അത് അപകടകരമാണ്. നാം അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ, വീരാരാധന ശിർക്കിലേക്ക് (ബഹുദൈവാരാധന) നയിച്ചേക്കാം,” അദ്ദേഹം പറഞ്ഞു.

ഒരു വ്യക്തിയോടോ രാജ്യത്തോടോ ഉള്ള അടുപ്പം വളർത്തിയെടുക്കാതെ സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് ആളുകൾ മത്സരങ്ങൾ കാണേണ്ടതെന്നും കൂടത്തായി പറഞ്ഞു. “ഇന്ത്യയിലെ ആദ്യത്തെ കൊളോണിയൽ ആക്രമണകാരിയായ പോർച്ചുഗൽ പോലുള്ള രാജ്യങ്ങളുടെ അല്ലെങ്കിൽ ഇസ്ലാമിനോട് ശത്രുത പുലർത്തുന്ന രാജ്യങ്ങളുടെ പതാകകൾ ഉയർത്തുന്നത് നിരുത്സാഹപ്പെടുത്തണം,” അദ്ദേഹം പറഞ്ഞു. അനിയന്ത്രിതമായ സ്പോർട്സിലും കളികളിലും മുഴുകുകയോ ജീവിതം ഒരുതരം വിനോദമാക്കുകയോ ചെയ്യുന്നതിനെ ഇസ്ലാം വിലക്കുന്നുവെന്ന് കൂടത്തായി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!