Kerala News

കെ.പി.സി.സിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് കൈപ്പത്തി ചിഹ്നം നൽകില്ല;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതൃത്വത്തോട് ഇടഞ്ഞ് കെ.സുധാകരന്‍ എം.പി

'കെപിസിസി സ്ഥാനാര്‍ത്ഥികള്‍ക്ക് കൈപ്പത്തി ചിഹ്നം നല്‍കില്ല'; നേതൃത്വത്തിനെതിരെ കെ സുധാകരന്‍ എം.പി

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെ.പി.സി.സി നേതൃത്വത്തോട് ഇടഞ്ഞ് കെ.സുധാകരന്‍ എം.പി. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നിര്‍ത്തിയ മൂന്ന് സ്ഥാനാര്‍ത്ഥികളെ മാറ്റിയ തീരുമാനം അംഗീകരിക്കില്ലെന്ന് കെ. സുധാകരന്‍ എം.പി വ്യക്തമാക്കി. കെ.പി.സി.സിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് കൈപ്പത്തി ചിഹ്നം നല്‍കില്ലെന്നും കെ. സുധാകരന്‍ എം.പി പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഡി.സി.സി നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളായിരിക്കും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുകയെന്ന് കെ.സുധാകരന്‍ എം.പി വ്യക്തമാക്കി. ഡി.സി.സിയുടെ സ്ഥാനാര്‍ത്ഥികളായിരിക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍. കെ.പി.സി.സി വ്യക്തി താല്‍പര്യങ്ങളെ സംരക്ഷിക്കുന്നത് ദുഃഖകരമാണെന്നും കെ.സുധാകരന്‍ എം.പി പ്രതികരിച്ചു. ഇരിക്കൂര്‍ ബ്ലോക്ക്, തലശ്ശേരി തിരുവങ്ങാട്, പയ്യാവൂര്‍ കണ്ടകശ്ശേരി എന്നിവിടങ്ങളിലാണ് തര്‍ക്കമുള്ളത്. സീറ്റുകളില്‍ ഗ്രൂപ്പ് തര്‍ക്കമുണ്ടായപ്പോള്‍ ചര്‍ച്ച നടത്താതെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തീരുമാനം എടുത്തുവെന്നാണ് പരാതി.പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെ.പി.സി.സി നേതൃത്വവുമായി എം.പിമാര്‍ അകല്‍ച്ചയിലായിരുന്നു. കെ. മുരളീധരന്‍ എം.പി ഇക്കാര്യം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.കെ.സി. വേണുഗോപാലിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു വിമര്‍ശനം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!