Entertainment News

സിനിമാ റിവ്യൂ ബോബിംങ്ങിൽ കേസ് എടുത്ത് പോലീസ്; ഫേസ്ബുക്കും യൂട്യൂബും പ്രതിപ്പട്ടികയിൽ

സാമൂഹമാധ്യമങ്ങളിൽ സിനിമയ്ക്കെതിരെ മോശം റിവ്യൂ പ്രചരിപ്പിച്ച സംഭവത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്ത് കൊച്ചി പോലീസ്. റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് നടപടി.
ഒൻപത് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്, പ്രമുഖ ഓൺലൈൻ സിനിമാ റിവ്യൂവേഴ്സും യൂട്യൂബും ഫേസ്ബുക്കും ആണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ചിത്രങ്ങൾ തീയേറ്ററിലെത്തി ആദ്യ ദിനം മുതൽ മോശം റിവ്യൂകൾ നൽകി സിനിമയെ തകർക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് നിർമാതാക്കളുടെ സംഘടനാ പ്രതിനിധികൾ ആരോപണം ഉയർത്തിയിരുന്നു. ഇത്തരത്തിൽ പരാജയപ്പെട്ട സിനിമകളുടെ പട്ടികയും നേരത്തെ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് റാഹേൽ മകൻ കോര എന്ന ചിത്രത്തിന്റെ സംവിധായകൻ തെളിവുകൾ ഉൾപ്പടെ പോലീസിൽ പരാതി നൽകിയത്. ഈ പരാതിയിലാണ് നടപടി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!