നിലമ്പൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ചുങ്കത്തറ സ്വദേശി പൊട്ടങ്ങല്‍ അസൈനാറി(42)നെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.നിലമ്പൂരിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപകനാണ് അസൈനാർ.കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി.കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡനം തുടര്‍ന്നത്. അടുത്തിടെ കുട്ടി പഠനത്തില്‍ പിന്നാക്കംപോവുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാര്‍ കാര്യങ്ങള്‍ തിരക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു