Kerala News

സാങ്കേതിക തകരാര്‍ പരിഹരിച്ചു;വാട്‌സ്ആപ്പ് തിരിച്ചെത്തി

വാട്ട്സ്ആപ്പ് തകരാര്‍ പരിഹരിച്ച് തിരിച്ചെത്തി.ഒരു മണിക്കൂറോളം പ്രവര്‍ത്തന രഹിതമായ വാട്‌സ്ആപ്പിലൂടെ വീണ്ടും സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുന്നുണ്ട്. പന്ത്രണ്ട് മണിയോടെയാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തന രഹിതമായത്. സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കാതെ വന്നതോടെ, മറ്റു സാമൂഹ്യ മാധ്യമങ്ങളില്‍ പരാതിയും ട്രോളുകളും നിറഞ്ഞു. ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റായ downdetector പ്രകാരം 12.11 മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറിന് അടുത്ത് സമയം എടുത്താണ് വാട്ട്സ്ആപ്പില്‍ പലര്‍ക്കും വീണ്ടും സന്ദേശം അയക്കാനും, സന്ദേശങ്ങള്‍ സ്വീകരിക്കാനും കഴിഞ്ഞത്.

ഡൌണ്‍ ഡിക്ടക്ടറിലെ കണക്കുകള്‍ പ്രകാരം പ്രശ്നം നേരിടുന്ന 70 ശതമാനത്തിലേറെപ്പേര്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല എന്നാണ് ഈ സമയത്ത് പ്രശ്നമായി പറഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!