National News

ആഞ്ഞടിച്ച് സിട്രാങ് ചുഴലിക്കാറ്റ്;ബംഗ്ലദേശിൽ ഏഴ് മരണം,വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജാഗ്രത,ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി

ബംഗ്ലദേശിൽ സിട്രാങ് ചുഴലിക്കാറ്റിൽ ഏഴു മരണം.മതിലുകളും മരങ്ങളും തകർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.ധാക്ക, നാഗൽകോട്ട്, ചാർഫെസൺ, ലോഹഗര എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. കോക്‌സ് ബസാർ തീരത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. 576 ക്യാംപുകളിലായി ഏകദേശം 28,000 ആളുകളെയാണ് ഇതുവരെ പ്രവേശിപ്പിച്ചത്.സിത്രാംഗ് ചുഴലിക്കാറ്റിനെ തുടർന്ന് ബംഗ്ലാദേശിലെ കോക്‌സ് ബസാർ തീരത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെയും കന്നുകാലികളെയും ഒഴിപ്പിക്കുകയും ഷെൽട്ടറുകളിലേക്ക് മാറ്റുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച വൈകുന്നേരം 6 മണി വരെ കോക്‌സ് ബസാർ തീരത്ത് നിന്ന് 28,155 ആളുകളെയും 2,736 കന്നുകാലികളെയും ഒഴിപ്പിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റി. അടിയന്തര സാഹചര്യം നേരിടാൻ 104 മെഡിക്കൽ സംഘങ്ങൾ സജ്ജമാണെന്നു കോക്‌സ് ബസാർ ഡപ്യൂട്ടി കമ്മിഷണർ അറിയിച്ചു. 323 ടൺ അരി, 1198 പായ്ക്കറ്റ് ഡ്രൈ ഫുഡ്, 350 കാർട്ടൺ ഡ്രൈ കേക്കുകൾ, 400 കാർട്ടൺ ബിസ്‌ക്കറ്റുകൾ എന്നിവ സംഭരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. അസം, മേഘാലയ, മിസോറം, ത്രിപുര, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പല ഭാഗത്തും മഴ തുടരുകയാണ്. തിങ്കളാഴ്ച രാവിലെയോടെ സിട്രോങ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറി.ചുഴലിക്കാറ്റ് വടക്കുകിഴക്കന്‍ മേഖലകളിലെ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. ഇംഫാല്‍-ഷില്ലോങ്ങ്, അഗര്‍ത്തല-കൊല്‍ക്കത്ത, ഡല്‍ഹി-അഗര്‍ത്തല ഉള്‍പ്പെടെ പത്തോളം വിമാനങ്ങളാണ് റദ്ദാക്കിയത്. ട്രെയിന്‍ ഗതഗാതത്തെയും ബാധിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!