സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ് മലയാളിയായ മോഡല്‍ അന്‍ഷ മോഹന്‍.മെയ്ക്കപ്പ് ചെയ്ത മുഴുവൻ കറുപ്പിച്ച മേക്കോവറുമായി അന്‍ഷ തെരുവുകളിൽ റോസാപ്പൂ വിൽക്കുന്നവളായി ‘അഭിനയിച്ചിരിന്നു’. കഴിഞ്ഞ സ്വാതന്ത്യദിനത്തിന്റെ പിറ്റേന്ന് ആയിരുന്നു ഇതിന്റെ വീഡിയോ ശ്രദ്ധേയമായത്. ഫോട്ടോഷൂട്ടിന്റെ മേക്ക് ഓവര്‍ വീഡിയോയും ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോയും മോഡല്‍ പുറത്തുവിട്ടിരുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളുടെ ജീവിതാവസ്ഥ കാണിക്കാനാണ് താൻ ഇങ്ങനെ ചെയ്തത് എന്നായിരുന്നു സംഭവത്തെ കുറിച്ചുള്ള അൻഷയുടെ വിശദീകരണം. എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ ഇത് ആളുകളെ ആകർഷിക്കുകയല്ല, മറിച്ച് വലിയ വിമർശനങ്ങൾക്കുള്ള കാരണമായിത്തീരുകയാണ് ചെയ്തത്. കുറച്ച് വ്യൂസിന് വേണ്ടി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളെ ചൂഷണം ചെയ്യുകയായിരുന്നു അൻഷ എന്നായിരുന്നു പ്രധാന വിമർശനം. നിറത്തിന്റെ പേരിലുള്ള വേര്‍തിരവാണെന്നാണ് പ്രധാനമായും സോഷ്യല്‍ മീഡിയ വിമര്‍ശനം. ബോധപൂര്‍വ്വമായ വംശീയാധിക്ഷേപമാണെന്നും ചിലര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തു. പറക്കും തളിക സിനിമയിലെ ബാസന്തിയെ ഓര്‍മ്മിപ്പിച്ച് മോഡല്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയും വിമര്‍ശനമുണ്ടായിരുന്നു. എന്നെ ട്രോളാന്‍ ഞാന്‍ തന്നെയുണ്ട് എന്ന ക്യാപ്ഷനോടെ പങ്കുവെച്ച് വീഡിയോയ്ക്കു താഴെ, ഇതില്‍ തമാശയായി ഒന്നുമില്ലെന്നും എല്ലാ തലത്തിലും തെറ്റായ ആശയമാണ് ചിത്രം നല്‍കുന്നതെന്നും പലരും ചൂണ്ടിക്കാട്ടി. ദാരിദ്രത്തിന്റെ നിറം കറുപ്പാണെന്ന് ആരുപറഞ്ഞു എന്ന ചോദ്യവും ഉയരുന്നുണ്ട്., അതേ സമയം അൻഷയെ പിന്തുണച്ചവരും ഉണ്ടായിരുന്നു.കോഴിക്കോട് സ്വദേശിയാണ് മോഡല്‍ അന്‍ഷ മോഹന്‍. ബിനു സീന്‍സ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍. നാസ് നസീമിന്റേതായിരുന്നു മേക്കോവര്‍. വിമര്‍ശനമുയരുന്നതിനിടെ മോഡല്‍ നല്‍കിയ വിശദീകരണവും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
‘കറുപ്പിച്ച’ മേക്കോവറുമായി നഗരത്തില്‍ പൂ വില്‍ക്കാനിറങ്ങി; മോഡലിന് വിമർശനം

