മോന്‍സണ്‍ മാവുങ്കൽ തട്ടിപ്പ് കേസിൽ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെയും എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി ലക്ഷ്മണ എന്നിവരുടേയും മൊഴി എടുത്തു ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ശ്രീജിത്താണ് മൊഴിയെടുത്തത്. മോന്‍സന്റെ വീട്ടില്‍ ഇവര്‍ പോയിരുന്നതായി നേരത്തെ വ്യക്തമായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്.മോന്‍സന് ഇത്രയധികം പൊലീസ് സുരക്ഷ കിട്ടിയത് എങ്ങനെയാണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദീകരണം നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ബെഹ്‌റയുടെ ക്രൈംബ്രാഞ്ച് സംഘം ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തിയത്. ബെഹ്‌റയ്ക്ക് മോന്‍സണുമായി അടുത്ത ബന്ധമുണ്ടായിരുന്നതായാണ് സൂചന. ഐ.ജി ലക്ഷ്മണ മോന്‍സണെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നിരുന്നു.
മോന്‍സന്റെ വീട്ടില്‍ ബീറ്റ് ബോക്‌സ് വെച്ചതിലും മ്യൂസിയം സന്ദര്‍ശിച്ചതിലും ബെഹ്‌റയോട് വിശദീകരണം തേടിയെന്നാണ് വിവരം.