കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് സ്വർണ്ണം കവർച്ച ചെയ്യാനെത്തിയ സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. സംഘത്തിലെ 4 പേർ രക്ഷപ്പെട്ടു. കോഴിക്കോട്
ഉണ്ടൻചാലിൽ ലിഗേഷ് എന്നയാൾ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ദോഹയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിവന് പുറത്ത് എത്തിച്ച സ്വർണം തട്ടിയെടുക്കാനാണ് അഞ്ചംഗ സംഘം എത്തിയത്. വിമാനത്താവളത്തിന് പുറത്ത് വെച്ച് ഇവർ തമ്മിൽ നടന്ന പിടിവലി ശ്രദ്ധയിൽപ്പെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ലിഗീഷിനേയും തട്ടിയെടുക്കാനെത്തിയ സംഘത്തിലെ ഓമശ്ശേരി കിഴക്കേ പുനത്തിൽ ആസിഫിനേയും പിടികൂടിയത്. ഇതേ സമയം ആസിഫിന്റെ കൂടെ ഉണ്ടായിരുന്ന 4 പേർ വാഹനവുമായി കടന്നു കളഞ്ഞു. സിഐഎസ്എഫ് ലിഗേഷിനെ കസ്റ്റംസിനും ആസിഫിനെ കരിപ്പൂർ പൊലിസിനും കൈമാറി. ലിഗീഷിന്റെ കയ്യിൽ നിന്ന് രണ്ട് ക്യാപ്പ്സ്യൂൾ സ്വർണ്ണ മിശ്രിതവും പിടികൂടിയിട്ടുണ്ട്.
രക്ഷപ്പെട്ട 4 പേർക്കായി കരിപ്പൂർ പോലീസ് അന്വേഷണം ഊർജിതമാക്കി