Kerala News

എക്സൈസ് വന്നാൽ അഴിച്ചു വിടും; പട്ടികളെ കാവലാക്കി കഞ്ചാവ് വിൽപ്പന, നടത്തിപ്പുകാരൻ ഒളിവിൽ

കോട്ടയം കുമാരനെല്ലൂരിൽ 13 പട്ടികളുടെ സംരക്ഷണയിൽ കഞ്ചാവ് കച്ചവടം നടത്തിയ കേന്ദ്രത്തിൽ പൊലിസ് റെയിഡ്. കുമാരനെല്ലൂർ സ്വദേശി റോബിനാണ് കേന്ദ്രം നടത്തിയത്. റെയിഡിനിടെ ഇയാൾ ഓടി രക്ഷപ്പെട്ടു. വിദേശ ബ്രീഡുകളടക്കം 13 നായകളെയാണ് കഞ്ചാവ് വിൽപ്പനയ്ക്ക് സുരക്ഷയൊരുക്കാൻ ഇയാൾ വളർത്തിയിരുന്നത്, നേരത്തെ പലതവണ എക്സൈസിന് ഈ സംഭവത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നെങ്കിലും നായ്ക്കൾ ഉണ്ടായിരുന്നതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കാക്കി കണ്ടാൽ ആക്രമിക്കാനുളള ട്രെയിനിംങ് നൽകിയാണ് ഇയാൾ നായകളെ വളർത്തിയിരുന്നത്. പാറാമ്പുഴ സ്വദേശിയായ ഇയാൾ കുമാരനെല്ലൂരിൽ വീട് വാടക്ക് എടുത്താണ് നായ പരിശീലനം നടത്തിയിരുന്നത്. കഴിഞ്ഞ ഒന്നര വർഷമായിട്ട് ഡെൽറ്റ കെ9 എന്ന പേരിലാണ് നായ പരിശീലന സ്ഥാപനം നടത്തുന്നത്. രാത്രി പല സമയങ്ങളിലും കൊറിയറുകാർ ഉൾപ്പടെയുള്ളവർ വന്ന് പോകുന്നത് കണ്ടാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. പട്ടികളുടെ ഡേ കെയർ ആയതിനാൽ പട്ടികളെ കൊണ്ടുവരാൻ വരുന്നവരാണ് ഇവിടെ വരുന്നതെന്നാണ് ആദ്യം നാട്ടുകാർ കരുതിയിരുന്നത്. എന്നാൽ അയൽവീട്ടുകാർക്ക് തോന്നിയ സംശയമാണ് പ്രതിയെ പിടികൂടുന്നതിലേക്ക് എത്തിയത്. കൗൺസിലർ അടക്കമുള്ളവരുടെ പരാതിയിൽ ഇന്നലെ രാത്രി കഞ്ചാവ് വാങ്ങാനെന്ന വ്യാജേനയാണ് ഇയാളുടെ അടുത്ത് പോലീസ് എത്തിയത്. എന്നാൽ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു, ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് റെയ്ഡ് നടത്തിയത്
ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ഗാന്ധി നഗർ പോലീസും ചേർന്ന് നടത്തിയ റെയിഡിൽ 18 കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!