കുന്ദമംഗലം കാരന്തൂരിൽ മധ്യവയസ്‌കയെ പറ്റിച്ച് പണം കവർന്ന കേസിലെ പ്രതി അരീക്കോട് പൂവത്തിക്കൽ അറബി അസീസ് ( 38 )എന്ന് തിരിച്ചറിഞ്ഞു .ഈ മാസം 22 ന് രാവിലെയാണ് സംഭവം നടക്കുന്നത്.ഡയാലിസിസ് ചെയ്യാനായി പോകുന്നതിനിടെ പരിചയം നടിച്ച് കാരന്തൂർ സ്വദേശി ആയിഷയുടെ പണമാണ് കവർന്നത്.ഇയാൾ ഒട്ടനവധി കേസുകളിൽ പ്രതിയാണ്.വാടകയ്ക്ക് എടുത്ത വാഹനം ഉപയോഗിച്ചാണ് കൃത്യം നിർവഹിച്ചിരിക്കുന്നത്.നേരത്തെ മടവൂരിലും സമാനമായ രീതിയിൽ തട്ടിപ്പ് ഇയാൾ നടത്തിയതിനെ തുടർന്ന് കുന്ദമംഗലം സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു.കുന്ദമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ യുസഫ്,എസ് ഐ മുഹമ്മദ് അഷ്‌റഫ്,മറ്റ് ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത് . സൈബർ സെൽ കേന്ദ്രീകരിച്ചും സി സി ടി വി കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.
ഇയാൾക്കതിരെ കാപ്പ കേസ് നിലനിൽക്കുന്നതിനാൽ മലപ്പുറം ജില്ലയിൽ പ്രവേശിക്കാൻ വിലക്കുണ്ട്
കാരന്തൂരിൽ മധ്യവയസ്‌കയെ കബളിപ്പിച്ച് പണം കവർന്ന സംഭവം;പ്രതി അറബി അസീസ് എന്ന് തിരിച്ചറിഞ്ഞു

