കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) പരിധിയിലുള്ള വില്ലേജുകളില്‍ ഇതുവരെ റേഷന്‍ കാര്‍ഡില്‍ ആധാര്‍ ലിങ്കിംഗ് പൂര്‍ത്തീകരിക്കാത്തവര്‍ക്കായി ഇന്നും നാളെയുമായി (സപ്തംബര്‍ 25, 26) തീയതികളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണിവരെയാണ് ക്യാമ്പ്.
സെപ്തംബര്‍ 25 ന് ബേപ്പൂര്‍ വില്ലേജ്- ബേപ്പൂര്‍ ബി.സി റോഡ് കമ്മ്യൂണിറ്റി ഹാള്‍, 26ന് ചെറുവണ്ണൂര്‍-നല്ലളം മോഡേണ്‍ ബസാര്‍ നഗരസഭ മേഖല കാര്യാലയം. കസബ നഗരം, പന്നിയങ്കര, വളയനാട്, കോട്ടൂളി( വാര്‍ഡ് നമ്പര്‍ 27) സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ ബന്ധപ്പെട്ട റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അതാത് സ്ഥലങ്ങളില്‍ എത്തണം.

