Kerala kerala

രാഹുലിനെതിരെ കൂടുതല്‍ കടുത്ത നടപടിയിലേക്ക് പോകാന്‍ പാര്‍ട്ടിക്ക് മടിയില്ല; കൂടുതല്‍ പരാതികളുയര്‍ന്നാല്‍ മൂന്നാംഘട്ട നടപടിയിലേക്ക് കടക്കും; കെ മുരളീധരന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെ മുരളീധരന്‍. രാഹുലിനെതിരെ കൂടുതല്‍ കടുത്ത നടപടിയിലേക്ക് പോകാന്‍ പാര്‍ട്ടിക്ക് മടിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇത് അവസാന നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുലിനെതിരെ ഇതുവരെ റിട്ടണ്‍ പരാതികള്‍ വന്നിട്ടില്ല. രാഹുലിനെതിരെ ആരോപണങ്ങള്‍ വന്നതോടെ ഒന്നാംഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും രാഹുല്‍ രാജിവച്ചു. രണ്ടാമതായി രാഹുലിനെതിരെ പാര്‍ട്ടി സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചു. ഇനിയും പരാതി വരുന്ന അടിസ്ഥാനത്തില്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്നും കെ മുരളീധര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് അല്ല ഇവിടെ വിഷയം. വെറുതെ നോക്കിനില്‍ക്കാന്‍ സാധിക്കില്ല. അതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. മാങ്കൂട്ടത്തിലിന് വിശദീകരണം നല്‍കാനുള്ള സമയമുണ്ട്. സസ്പെന്‍ഷന്‍ സ്ഥിരം ഏര്‍പ്പാടല്ല. കൂടുതല്‍ ശക്തമായ നടപടിയിലേക്ക് പാര്‍ട്ടിക്ക് പോകാന്‍ മടിയില്ല.

ഉമ തോമസ് പറഞ്ഞത് കേരളത്തിലെ സ്ത്രീകളുടെ വികാരമാണ്. സൈബര്‍ ആക്രമണം മൈന്‍ഡ് ആക്കാതിരുന്നാല്‍ പോരെ എന്നും മുരളീധരന്‍ ചോദിച്ചു. സ്ഥാനം രാജവെക്കാനുള്ള അവകാശം രാഹുലിന് ഉണ്ട്. അത് വേണോ വേണ്ടയോ എന്നത് രാഹുലിന് തീരുമാനിക്കാം. കടിച്ചു തൂങ്ങണോ എന്നതും രാഹുലിന് തീരുമാനിക്കാമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!