Sports

രഹസ്യസ്വഭാവമുള്ള വിവരം പുറത്തുവിട്ടു; വിരാട് കോഹ്‌ലിക്ക് ബിസിസിഐയുടെ മുന്നറിയിപ്പ്

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്ക് മുന്നറിയിപ്പുമായി ബിസിസിഐ. ഏഷ്യാ കപ്പിന് മുമ്പ് നടത്തിയ ഫിറ്റ്നെസ് ടെസ്റ്റ് ഫലം പുറത്തുവിട്ടതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്. യോയോ ടെസ്റ്റിന്റെ ഫലം വിരാട് കോഹ്‌ലി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇത് മണിക്കൂറുകൾക്കകം ഇന്റർനെറ്റിൽ തരം​ഗം ആകുകയും ചെയ്തു. രഹസ്യസ്വഭാവമുള്ള ഫലമാണ് കോഹ്‌ലി പുറത്തുവിട്ടതെന്നാണ് ബിസിസിഐ വാദം.

യോയോ ടെസ്റ്റ് ഫലം പ്രകാരം ഏഷ്യ കപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീം അം​ഗങ്ങൾ കായികക്ഷമത തെളിയിച്ചുകഴിഞ്ഞു. വിരാട് കോഹ്‌ലിക്ക് 17.2 ആണ് സ്കോർ. 16.5 സ്കോർ നേടിയാൽ ഫിറ്റ്നെസ് വിജയിക്കും. ടെസ്റ്റ് വിജയിക്കാനായതിൽ സന്തോഷം എന്നാണ് കോഹ്‌ലി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. മറ്റ് ഇന്ത്യൻ താരങ്ങൾക്കും രഹസ്യസ്വഭാ​വമുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി.

ഏഷ്യാ കപ്പിന് മുന്നോടിയായി ആറ് ദിവസത്തെ ക്യാമ്പിലും ഇന്ത്യൻ താരങ്ങൾ പങ്കെടുക്കും. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഇന്ന് മുതല്‍ ടീം ക്യാമ്പ് നടക്കും. ഓ​ഗസ്റ്റ് 31 മുതലാണ് ഏഷ്യാ കപ്പ് ക്രിക്കറ്റിന് തുടക്കമാകുക. സെപ്റ്റംബർ രണ്ടിന് പാകിസ്താനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!