ഡബ്ല്യുഡബ്ല്യുഇ മുൻ ചാംപ്യൻ ബ്രേ വയറ്റ് അന്തരിച്ചു.6-ാം വയസിലാണ് താരം വിടപറഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോർട്ട്.ഡബ്ല്യൂഡബ്ല്യൂഇ ചീഫ് കണ്ടന്‍റ് ഓഫിസർ ട്രിപിള്‍ എച്ചാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ മരണ വാർത്ത ആരാധകരെ അറിയിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം റസ്‍ലിങ് മത്സരങ്ങളിൽനിന്ന് കുറച്ചു മാസങ്ങളായി വയറ്റ് വിട്ടുനിൽക്കുകയായിരുന്നു. വിന്റം റോറ്റുണ്ട എന്നാണ് ബ്രേ വയറ്റിന്റെ യഥാർഥ പേര്.
2009 മുതൽ ബ്രേ വയറ്റ് ഡബ്ല്യുഡബ്ല്യുഇയുടെ ഭാഗമായി മത്സരങ്ങളിലുണ്ട്. വേദിയിലെ തകർപ്പൻ പ്രകടനങ്ങൾകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെയും വയറ്റ് സ്വന്തമാക്കി. ഡബ്ല്യുഡബ്ല്യുഇ ചാംപ്യൻഷിപ്പും യൂണിവേഴ്സൽ ചാംപ്യൻഷിപ്പും വിജയിച്ചിട്ടുണ്ട്. റസ്‍ലിങ് താരമായിരുന്ന മൈക്ക് റോറ്റുണ്ടയുടെ മകനാണ് ബ്രേ വയറ്റ്. 2021, 2022 വർഷങ്ങളിലും റെസ്‍ലിങ്ങിൽനിന്ന് വയറ്റ് അവധിയെടുത്തിരുന്നു. എന്നാൽ പിന്നീട് മത്സരങ്ങളിലേക്കു തിരിച്ചെത്തി.