സംസ്ഥാനത്ത് ഇതുവരെ ഏഴ് ലക്ഷം കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തുവെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. ആഗസ്റ്റ് 25 രാവിലെ 10 മണി വരെയുള്ള കണക്കാണിത്. മുഴുവൻ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തുമെന്നും റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു.ആളുകൾ കൂട്ടത്തോടെ എത്തിയാൽ റേഷൻ കടകളിലെ ഇ-പോസ് യന്ത്രത്തിൻറെ പ്രവർത്തനത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. വിവിധ വിഭാഗങ്ങളിലുള്ള കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാൻ പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചത് തിരക്കൊഴിവാക്കാനാണ്. അസൗകര്യം മൂലം അന്നേ ദിവസം വാങ്ങാൻ കഴിയാത്തവർക്ക് മറ്റു ദിവസങ്ങളിൽ അതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
ഇതുവരെ ഓണകിറ്റ് വിതരണം ചെയ്തത് ഏഴ് ലക്ഷം കാർഡ് ഉടമകൾക്ക്;തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം നടപ്പാക്കുമെന്ന് മന്ത്രി

