എസ്എസ്എല്‍സി, പ്ലസ് ടു എന്നീ ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉപഹാരങ്ങള്‍ നല്കി. പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ പെരിങ്ങൊളം ഒന്ന്, രണ്ട് വാര്‍ഡ് പ്രദേശങ്ങളിലെ എസ്എസ്എല്‍സി, പ്ലസ് ടു എന്നീ ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എന്‍ അബൂബക്കര്‍ ഉപഹാരങ്ങള്‍ കൈമാറിയത്.
പ്രസ്തുത പരിപാടിയില്‍ മണ്ഡലം വൈസ് പ്രസിഡണ്ട് കെ രാധാകൃഷ്ണന്, ഒന്നാം വാര്‍ഡ് പ്രസിഡണ്ട് ഷിജേഷ് മാങ്കനി, രണ്ടാം വാര്‍ഡ് പ്രസിഡണ്ട് ഹരിദാസ് കണ്ണമ്പത്ത് , മണ്ഡലം സെക്രട്ടറി വി സി സേതുമാധവന്, വാര്‍ഡ് വൈസ് പ്രസിഡണ്ട് എം സദാനന്ദന്, വാര്‍ഡ് സെക്രട്ടറി ശങ്കരന്‍കുട്ടി നായര്‍, കുറ്റിവയല്‍ വേലായുധന്, സുരാജ് വെങ്ങാലൊടി തുടങ്ങിയവര്‍ പങ്കെടുത്തു

