തിരുവനന്തപുരം: യു ഡി എഫിനെയും സംസ്ഥാന സർക്കാരിനെയും രൂകഷമായി വിമർശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യമാണെന്നും പ്രതിപക്ഷത്തിന് തലച്ചോറിന്റെ കുറവുണ്ടെന്നും കഴിഞ്ഞ ദിവസത്തെ അവിശ്വാസ പ്രമേയത്തെ ഉയർത്തി കാണിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു
ജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാന്‍ അവിശ്വാസ പ്രമേയത്തിന് സാധിച്ചില്ലെന്നും നിര്‍ഗുണ പ്രതിപക്ഷമാണ് കേരളത്തിൽ ഉള്ളതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ നാല് കൊല്ലവും ഇതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയും വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷവുമാണ് കേരളത്തിന്റെ ഗതികേടെന്നും കൂട്ടിച്ചേർത്തു.ലൈഫ് മിഷന്‍, സ്വര്‍ണ കള്ളക്കടത്ത്, ജലീല്‍ വിഷയം ഇതിലൊന്നും തൃപ്തികരമായ മറുപടി പറയാന്‍ മുഖ്യന്ത്രി തയ്യാറായിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു
മുഖ്യമന്ത്രി പ്രശ്‌നങ്ങളെ വര്‍ഗീയ വത്കരിക്കാന്‍ ശ്രമിക്കുന്നു. പരിഹരിച്ച അയോധ്യ വിഷയം നിയമസഭയില്‍ പ്രധാന ചര്‍ച്ചാ വിഷയമാക്കിയത് ഇതിന്റെ ഭാഗമായിട്ടാണ് സാമുദായിക ധ്രുവീകരണം എന്ന ദുഷ്ട ലാക്കാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.