Trending

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ കണ്ണൂരിൽ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റും

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ ജയിൽ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണ് മാറ്റുക. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയെന്നാണ് വിവരം. വൈകുന്നേരം നാലുമണിയോടെ ഗോവിന്ദച്ചാമിയെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നായിരിക്കും ജയിലിലേക്ക് കൊണ്ടുപോവുക. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യംചെയ്തിരുന്നു. നിലവിൽ ഇയാളുമായി ജയിലിൽ തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്.

ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു ജയിൽ ചാട്ടത്തിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്. ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴി. കണ്ണൂർ അതിസുരക്ഷാ ജയിലിൽ കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന 68 സെല്ലുകളുള്ള പത്താം ബ്ളോക്ക് ബിയിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. അടുത്തിടെ വരെ സെല്ലിൽ ഇയാൾ മാത്രമാണ് ഉണ്ടായിരുന്നത്. കുറച്ച് മാസങ്ങളായി ഒരു തമിഴ്നാട്ടുകാരൻ കൂടി ഈ സെല്ലിൽ ഉണ്ട്.

ഒന്നരമാസം മുൻപ് തന്നെ ഗോവിന്ദച്ചാമി ജയിൽ ചാടാനായി പദ്ധതിയിട്ടിരുന്നു. ഒപ്പം ചാടാൻ താനും പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ കമ്പിക്കുള്ളിലൂടെ പുറത്ത് ചാടാൻ കഴിയാത്തതിനാൽ പുറത്ത് കടക്കാൻ കഴിഞ്ഞില്ലെന്നും തടവുകാരൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ഇന്ന് പുലർച്ചെ ഒന്നരയോടെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി.

ജയിൽ അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം മാത്രമാണോ ജയിൽ ചാട്ടം എളുപ്പമാക്കിയതെന്ന ചോദ്യം അവശേഷിക്കുന്നു. വളരെയധികം കട്ടി കൂടിയ അഴികൾ മുറിച്ചതെങ്ങനെ. മതിൽ ചാടാൻ തക്ക തുണികൾ ശേഖരിച്ചത് എവിടെ നിന്ന്. ഗോവിന്ദച്ചാമി ജയിൽ ചാടി മൂന്നര മണിക്കൂറിന് ശേഷമാണ് അധികൃതർ വിവരം അറിഞ്ഞതെന്നത് വിശ്വസനീയമോ. ഒരുപാട് ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!