National News

മണിപ്പൂരിൽ ഇന്റർനെറ്റ് സേവനം ഭാഗീകമായി പുനഃസ്ഥാപിച്ചു

വർഗീയ കലാപം രൂക്ഷമായ മണിപ്പൂരിൽ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചതായി സംസ്ഥാന സര്‍ക്കാര്‍. സ്ഥിര ഐപി കണക്ഷന്‍ ഉള്ളവര്‍ക്ക് മാത്രമേ പരിമിതമായ നിലയില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. കുക്കി-മെയ്ത്തി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വിച്ഛേദിക്കപ്പെട്ട ഇന്റര്‍നെറ്റ് സേവനം രണ്ടര മാസത്തിന് ശേഷമാണ് ഭാഗികമായി പുനഃസ്ഥാപിക്കപ്പെടുന്നത്.

മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം തുടരുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സ്റ്റാറ്റിക് ഐപി അല്ലാത്ത മറ്റൊരു കണക്ഷനും ലഭ്യമാകില്ല. അനുമതിയില്ലാത്ത മറ്റു കണക്ഷനുകള്‍ ഉപയോഗിച്ച് ആരെങ്കിലും ഇന്റര്‍നെറ്റ് സേവനം ഉപയോഗിച്ചാല്‍ സേവന ദാതാവ് ഉത്തരവാദി ആയിരിക്കുമെന്ന് മണിപ്പുര്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സ്ഥിര ഐപികളെ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് എളുപ്പത്തില്‍ നിരീക്ഷിക്കാന്‍ സാധിക്കുമെന്നത് കൊണ്ടാണ് ഇവയ്ക്ക് ഇന്റര്‍നെറ്റ് സേവനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വൈഫൈ ഹോട്‌സ്‌പോട്ടുകളും ലഭ്യമാകില്ല. സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കാന്‍ കഴിയില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!