കോഴിക്കോട് ഫറോക്ക് നല്ലൂരങ്ങാടിയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കല്ലംപാറ മച്ചിങ്ങല്‍ ഷെറിന്‍(37) ആണ് മരിച്ചത്.ബൈക്കിൽ അമ്മയോടപ്പം പോകവെയാണ് അപകടം ഉണ്ടായത്.പരുക്കേറ്റ മാതാവ് ചികിത്സയിലാണ്.തേഞ്ഞിപ്പലത്ത് 16-കാരിയെ പീഡിപ്പിച്ചെന്ന കേസിലെ ആറ് പ്രതികളില്‍ ഒരാളാണ് ഷെറിന്‍. ഇന്നലെ രാത്രി 10.45നായിരുന്നു അപകടം. റോഡ് മുറിച്ചു കടന്ന കാൽനട യാത്രക്കാരനെ വാഹനമിടിക്കാതെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെറിൽ ഇന്നു രാവിലെ ഏഴിനാണ് മരിച്ചത്.
ഫറോക്ക് നല്ലൂരങ്ങാടിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

