എറണാകുളം അങ്കമാലി അതിരൂപതയിൽ സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ആന്റണി കരിയിലിന് വത്തിക്കാൻ നോട്ടീസ് നൽകി. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനം ഒഴിയാനാണ് നിർദ്ദേശം. ബിഷപ്പിനെ വത്തിക്കാന്‍ സ്ഥാനപതി കഴിഞ്ഞ ആഴ്ച ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് വത്തിക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വത്തിക്കാന്‍ സ്ഥാനപതി നാളെ എറണാകുളം ബിഷപ്പ് ഹൗസില്‍ എത്തും.ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ആലഞ്ചേരി വിരുദ്ധവിഭാഗം വൈദികരെ പിന്തുണച്ചതിനാണ് ബിഷപ്പിനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. ബിഷപ്പ് രാജിവെച്ച് ഒഴിയണമെന്ന് വരെ വിവിധകോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നു. ഇതിനുപിന്നാലെയാണ് വത്തിക്കാന്‍ നേരിട്ട് ഇടപെട്ട് സ്ഥാനമൊഴിയാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.നോട്ടീസില്‍ എറണാകുളം അങ്കമാലി രൂപതയ്ക്ക് കീഴിലെ സ്ഥലങ്ങളില്‍ താമസിക്കാനോ പാടില്ലെന്ന നിര്‍ദശവുണ്ടെന്ന് വിവരങ്ങളുണ്ട്.
അതേസമയം ബിഷപ്പിനെതിരായ നടപടി അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം വൈദികരുടെ നിലപാട്. ഇക്കാര്യത്തില്‍ എന്ത് സമീപനം സ്വീകരിക്കണം എന്ന് ചര്‍ച്ച ചെയ്യാന്‍ ബിഷപ്പ് ഹൗസില്‍ ഇന്ന് പ്രതിഷേധ യോഗം ചേരും.