കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രിംകോടതിയെ സമീപിച്ചു. ആരോപണം കെട്ടിച്ചമച്ചതാണെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് സംസ്ഥാന സര്‍ക്കാരും കന്യാസ്ത്രീയും ആവശ്യപ്പെട്ടു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതിയും കേരള ഹൈക്കോടതിയും തള്ളിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രിംകോടതിയെ സമീപിച്ചത്. അതേസമയം, വിചാരണ വൈകിപ്പിക്കാനാണ് വിടുതല്‍ ഹര്‍ജിയെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. വിചാരണയ്ക്ക് ആവശ്യമുള്ള തെളിവുകളുണ്ട് തുടങ്ങിയ പ്രോസിക്യൂഷന് വാദം കണക്കിലെടുത്താണ് കേരള ഹൈക്കോടതി ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജി തള്ളിയത്.

