ചൂലൂർ സി എച് സെന്റർ ബലിപെരുന്നാളിനോട് അനുബന്ധിച്ചു പരിസര പഞ്ചായത്തു മഹല്ലുകളിൽ നിന്നും ശേഖരിച്ച ഫണ്ട് കൈമാറ്റം ഏറെ ശ്രദ്ധേയമായി .തങ്ങളുടെ മഹല്ലുകളിൽ നിന്നും ശേഖരിച്ച ഫണ്ട് മഹല്ല് പ്രതിനിധികളുംലീഗ് ഭാരവാഹികളുംകവർ വിതരണത്തിലൂടെ ശേഖരിച്ച സംഖ്യയുമായി വനിതകളും അണിനിരന്നപ്പോൾ അതൊരു ആർദ്രത സംഗമമായി മാറി .മഹല്ല് പ്രസിഡന്റന്റും എസ ടി യു അഖിലേന്ത്യ പ്രസിഡന്റമായാ അഹമ്മദ് കുട്ടി ഉണ്ണികുളത്തിൽ നിന്നും ആദ്യ ഫണ്ട് സ്വീകരിച്ചും കൊണ്ട് സെന്റർ പ്രസിഡന്റ് ഇ ടി മുഹമ്മദ് ബഷീർ എം പി ചടങ്ങിന് ആരംഭം കുറിച്ചു .
സി എച് സെന്റർ ജനറൽ സെക്രട്ടറി എൻ പി ഹംസ മാസ്റ്റർ അതിഥികളെ സ്വാഗതം ചെയ്തു .കുന്ദമംഗലം മണ്ഡലം ലീഗ് പ്രസിഡന്റ് കെ മൂസ്സ മൗലവി ,കുവൈറ്റ് കേരള ഇസ്ലാമിക സെന്റർ ഡയറക്ടർ സി പി അബ്ദുൽ അസീസ് ,ലുക്മാൻ അരീക്കോട് ,സെന്റർ വൈസ് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട ,വനിതാ ലീഗ് ജില്ലാ ഖജാൻജി എം പി സഫിയ ,സെന്റർ ഭാരവാഹികളായ പി പി മൊയ്‌ദീൻ ഹാജി എ ടി ബഷീർ ടി അ ബ്ദുറഹിമാൻ ഹാജി ,കെ പി യു അലി കെ അലിഹസ്സൻ ,ഇ സി എം ബഷീർ മാസ്റ്റർ പി പി അബ്ദുറഹിമാൻ ,തിരുവമ്പാടി മണ്ഡലം ലീഗ് വൈ :പ്രസിടെന്റ് മജീദ് പുതുക്കുടി ,കുന്ദമംഗലം ലീഗ് വൈസ് പ്രസിഡന്റു എ കെ മുഹമ്മദ് അലി , സെക്രട്ടറി അഹമ്മദ് കുട്ടി അരയങ്കോട് ,ബ്ലോക്ക് മെമ്പർ സുഹ്‌റ വെള്ള ങ്ങോട്ട് ,സി മുനീറത്തു ടീച്ചർ. കബീർ അന്തമാൻ, നസർ മാസ്റ്റർ മടവൂർ തടങ്ങിയവർ പ്രസംഗിച്ചു
ചൂലൂർ സി എച് സെന്റർ ഫണ്ട് സ്വീകരണം ശ്രദ്ധേയമായി
