Kerala

കോഴിക്കോട് നിയന്ത്രണം വിട്ട ഇന്നോവ കാർ കടകളിലേക്ക് ഇടിച്ചു കയറി: റോഡരികിൽ നിന്ന അഞ്ചുപേർക്ക് പരിക്കേറ്റു

കോഴിക്കോട് പൂവാട്ടുപറമ്പ് പാറയിൽ ബസ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ചു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികില്‍ നിന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. പത്തരയോടെയാണ് അപകടം ഉണ്ടായത്. എടവണ്ണപ്പാറയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നു ഇന്നോവ കാർ പാറയിൽ വളവിൽ വെച്ച് നിയന്ത്രണം വിട്ട് വിന്‍റേജ് റോയൽ എൻഫീൽഡ് വർക്ക് ഷോപ്പിലേക്കും തൊട്ടടുത്തെ ടൈൽ കടയിലേക്കും ഇടിച്ചു കയറുകയായിരുന്നു. വഴിയരികിലും വർക്ക് ഷോപ്പിലും നിർത്തിയിട്ട ഏതാനും വാഹനങ്ങള്‍ക്കും കേടുപറ്റി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!