മയക്ക് മരുന്ന് ഇനത്തിൽ പെട്ട എം ഡി എം എ, മറ്റ് മയക്ക് മരുന്നുകൾ തുടങ്ങിയവ ഏജന്റുമാർ മുഖേന അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങളെ കുറിച്ചും ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്തെത്തിച്ച് കൊടുക്കുന്ന കണ്ണികളെ കുറിച്ചും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന് ലഭിച്ച രഹസ്യവിവരത്തിന്‍റെയടിസ്ഥാനത്തില്‍ തിരൂർ ഡിവൈഎസ്പി K. M. BIJU സാറിന്റെയും വളാഞ്ചേരി SHO ജലീൽ കരുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ തിരൂർ ഡാൻസാഫും വളാഞ്ചേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വളാഞ്ചേരിയുടെ വിവിധ ഇടങ്ങളിൽ നിന്ന് നാല് പേർ അറസ്റ്റിലായി.
ഇന്നലെ നടത്തിയ രാത്രികാല പരിശോധനയിൽ മലപ്പുറം ജില്ലഅതിർത്തിയായ വളാഞ്ചേരി കൊടുമുടി എന്ന സ്ഥലത്ത് വെച്ച് KL 60 F 6017 നമ്പർ സ്വിഫ്റ്റ് കാറിൽ 12 ഗ്രാം എം ഡി എം എയും 2.380 ഗ്രാം കഞ്ചാവ് ഓയിലുമായി മുഹ്സിൻ ഫയാസ്നജിൻ , അഫ്സൽ എന്നിവരെ അറസ്റ്റ് ചെയ്തു.
വളാഞ്ചേരിയിലേക്ക് വിൽപ്പനക്കായി കൊണ്ടുവന്ന 4.900 ഗ്രാം എം ഡി എം എയുമായി കക്കാട്ടിരി അബ്ദുൾ സലീം, കല്ലാത്ത് പറമ്പിൽ കിരൺ എന്നിവരെ വളാഞ്ചേരി ഒണിയൻ പാലത്തിനടുത്തു വെച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, തീരുർ DYSP കെ എം ബിജുവിന്റേയും വളാഞ്ചേരി SHO ജലീൽ കറുത്തേടത്തിന്റെയും നേതൃത്വത്തിൽ തിരൂർ ഡാൻസാഫും വളാഞ്ചേരി പോലീസും ചേർന്ന് പിടികൂടി .
ഇവരെ ചോദ്യം ചെയ്തതിൽ ബാംഗ്ലൂരിൽ നിന്നും ജില്ലയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കൊണ്ടുവരുന്നവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. നേരത്തെ വളാഞ്ചേരിയിൽ 4.170 gm MDMA യും 2.390 gm കഞ്ചാവ് ഓയിലുമായി പിടികൂടിയ ഇസ്മയിൽ എന്നയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്