Kerala News

ആലപ്പുഴ വ്യാജ സർട്ടിഫിക്കറ്റ് കേസ്; എസ്എഫ്ഐ മുൻ നേതാവ് അബിൻ സി രാജിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും

നിഖിൽ തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻ നേതാവ് അബിൻ സി രാജിനായി കേരളാ പൊലീസ് ഇന്റർപോളിന്റെ സഹായം തേടും.മാലിദ്വീപിൽ ജോലി ചെയുന്ന അബിനെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും. അബിൻ സി രാജാണ് ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിക്കാൻ സഹായിച്ചതെന്നാണ് നിഖിൽ തോമസിന്റെ മൊഴിയെ തുടർന്നാണ് നടപടി . അതേ സമയം, പോലീസ് കസ്റ്റഡിയിലുള്ള നിഖിൽ തന്റെ ഒളിത്താവളങ്ങൾ വെളിപ്പെടുത്താൻ ഇതുവരെ തയ്യാറായിട്ടില്ല. ബസ് സ്റ്റാന്റിലും റെയിൽവെ സ്റ്റേഷനിലും കഴിഞ്ഞുവെന്ന നിഖിലിന്റെ വാദം പോലീസ് വിശ്വസിക്കുന്നുമില്ല. നിഖിൽ തോമസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. നിഖിൽ പല കാര്യങ്ങളും മറച്ചുവെക്കുന്നു എന്നാണ് പോലീസിന്റെ സംശയം. മൊബൈൽ ഫോൺ തോട്ടിൽ കളഞ്ഞെന്ന മൊഴിയും വിശ്വാസയോഗ്യമല്ലെന്ന് പോലീസ് പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!