National News

അഞ്ച് മാസം പ്രായമായ ഏഴ് ഭ്രൂണങ്ങള്‍ കുപ്പിയിലാക്കി അഴുക്കുചാലില്‍ ഉപേക്ഷിച്ച നിലയില്‍, ആശുപത്രി അടപ്പിച്ചു

നഗരത്തിലെ അഴുക്കുചാലില്‍ ഏഴ് ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ബെലഗവിയിലാണ് സംഭവം. ബെലഗാവിയിലെ മുദലഗി പട്ടണത്തിിലെ ഓടയില്‍ നിന്നാണ് അഞ്ച് മാസം പ്രായമായ ഭ്രൂണങ്ങള്‍ കണ്ടെത്തിയത്.

ലിംഗനിര്‍ണയത്തിന് ശേഷം ഗര്‍ഭച്ഛിദ്രം നടത്തിയതാകാം എന്ന് ജില്ലാ ആരോഗ്യവകുപ്പ് ഓഫീസര്‍ സംശയിക്കുന്നു. നാട്ടുകാരാണ് കുപ്പിയില്‍ ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തുകയും ഭ്രൂണങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഭ്രൂണങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് സര്‍ജിക്കല്‍ മാസ്‌ക്കും ഗ്ലൗസും കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ ശ്രീ വെങ്കിടേശ്വര മറ്റേണിറ്റി ആന്റ് ക്ലിനിക് എന്ന ആശുപത്രി താല്‍ക്കാലികമായി അടപ്പിച്ചു. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടര്‍ വീണ റെഡ്ഢിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

നേരത്തെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഭ്രൂണങ്ങള്‍ ഗര്‍ഭഛിദ്രം നടത്തിയതല്ലെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വളര്‍ച്ചയില്ലാത്ത ഭ്രൂണങ്ങളായിരുന്നു ഇവയെന്നും ഗവേഷണത്തിനായി സൂക്ഷിച്ചതായിരുന്നുവെന്നുമാണ് വിശദീകരണം. പുതിയ കെട്ടിടത്തിലേക്ക് ലാബ് മാറ്റുന്നതിനിടെ ജീവനക്കാര്‍ അബദ്ധത്തില്‍ ഉപേക്ഷിച്ചതാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രിയില്‍ പൊലീസ് റെയ്ഡ് നടത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!