എം.സി ജോസഫൈന്‍ വനിത കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു. നടപടി വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജോസഫൈന്‍ രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. ഇത് പാര്‍ട്ടി നേതൃത്വം അംഗീകരിച്ചു. കാലാവധി അവസാനിക്കാന്‍ എട്ട് മാസം ബാക്കി നില്‍ക്കെയാണ് ജോസഫൈന്‍ രാജി വെച്ചിരിക്കുന്നത്.
വിവാദം സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജോസഫൈന്‍ വിശദീകരണം നല്‍കി. തെറ്റുപറ്റി എന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ അവര്‍ വിശദീകരിച്ചെന്നാണ് വിവരം. നേരത്തെ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നവര്‍ പോലും സമൂഹ മാധ്യമങ്ങളിലടക്കം ജോസഫൈനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കും പരാമര്‍ശത്തില്‍ അതൃപ്തിയുണ്ടായിരുന്നു.
ഭര്‍തൃഗൃഹത്തിലെ പീഡന പരാതി നല്‍കാന്‍ വിളിച്ച യുവതിക്ക് വനിത കമീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ നല്‍കിയ മറുപടിയാണ് വിവാദത്തിലായത്. സ്വകാര്യ ചാനലില്‍ നടന്ന ലൈവ് ഷോയില്‍ ഗാര്‍ഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ് എം.സി ജോസഫൈന്‍ നീതിരഹിതമായി പ്രതികരിച്ചത്.