മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികളഉടെ മടങ്ങിവരവ് മുടക്കാനാണ് ശ്രമിച്ചതെന്ന് രമേശ് ചെന്നിത്തല. പ്രവാസികളോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ പ്രവാസികളെ കൊണ്ടുവരണ്ട എന്ന ലക്ഷ്യത്തോടെ മുന്നോട്ടു വന്നപ്പോള്‍ അതിനെതിരെ മാധ്യമങ്ങളും പ്രവാസി സംഘടനകളും പ്രതിപക്ഷവും പ്രതികരിച്ചത് കുത്തിത്തിരിപ്പാണോ എന്ന് അദ്ദേഹം ചോദിച്ചു. മരിച്ചവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ധര്‍ണയില്‍ ആവശ്യപ്പെട്ടു. കുവൈത്ത് യുദ്ധകാലത്ത് കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരിച്ച ഇന്ത്യന്‍ സര്‍ക്കാര്‍ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചത്. ഒരു രൂപ ഈടാക്കാതെ ആളുകളെ മുഴുവന്‍ തിരികെ കൊണ്ടുവന്നു. ഇത്തരം നടപടികളാണ് ഗവണ്‍െമന്റില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നത്.

